കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്​ട്ര നിലവാര പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറി​ൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി കിഫ്ബി അനുവദിച്ച അഞ്ച്​ കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച രണ്ട് നിലകളിലായി 10 മുറികളുള്ള ഹയര്‍ സെക്കൻഡറി ബ്ലോക്ക്, മൂന്നു നിലകളിലായി ഒമ്പത്​ മുറികുള്ള എല്‍.പി ബ്ലോക്ക്, മിനി ഡൈനിങ് ഹാളോടു കൂടിയ കിച്ചണ്‍ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ വികസന നിധി സ്വീകരണവും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉപഹാര സമര്‍പ്പണവും നടത്തി. കൈറ്റിനുവേണ്ടി ജില്ല പ്രോജക്ട് എൻജിനീയര്‍ ടി. പ്രിന്‍ഷ, വാപ്കോസിനുവേണ്ടി ജില്ല പ്രോജക്ട് എന്‍ജിനീയര്‍ കെ.കെ. രഞ്ജിത്ത്, ഊരാളുങ്കല്‍ സൊസൈറ്റിക്കുവേണ്ടി ടീം ലീഡര്‍ പി. ദിഷാന്ത് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ബാബു ജോസഫ്, ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. വി. ഷാജി, മുഴക്കുന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. റഷീദ്, അംഗങ്ങളായ എം. വിനീത, കെ.കെ. സജീവന്‍, റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. ശിവന്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ്കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി.വി. പ്രദീപന്‍, പ്രിന്‍സിപ്പല്‍ യൂസഫ് ചന്ദ്രങ്കണ്ടി, പ്രധാനാധ്യാപിക കെ.ആര്‍. വിനോദിനി, പി.ടി.എ പ്രസിഡൻറ്​ കെ.കെ. വിനീന്ദ്രന്‍, മദര്‍ പി.ടി.എ പ്രസിഡൻറ്​ മിനി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.