കോവിഡ്​ രോഗികളിലെ വർധന; സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാം

കണ്ണൂർ: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക്. ചികിത്സക്ക്​ സ്വകാര്യ ആശുപത്രികള്‍ക്കുകൂടി അനുമതി നല്‍കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകട രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഇതിനകം കോവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിവേഴ്‌സ് ക്വാറൻറീന്‍ ശക്തിപ്പെടുത്തണം. 60 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍, വൃക്കരോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി റിവേഴ്‌സ് ക്വാറൻറീനില്‍ കഴിയേണ്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കണം. ഇവര്‍ സ്വന്തം വീടുകളില്‍തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉറപ്പുവരുത്തണം. റിവേഴ്‌സ് ക്വാൻറീന്‍ ഉറപ്പാക്കുന്നതിന് വാര്‍ഡുതല ജാഗ്രത സമിതികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.