ഇ -പോസ് മെഷീൻ പണിമുടക്കുന്നു; റേഷനെത്തിയവർ മണിക്കൂറുകൾ ക്യൂവിൽ

തളിപ്പറമ്പ്: കോവിഡ് കാലത്തും ജനങ്ങളെ പൊറുതിമുട്ടിച്ച് തളിപ്പറമ്പിൽ റേഷൻ കടകളിലെ ഇ -പോസ് മെഷീനുകൾ പണിമുടക്കുന്നു. ഇതു കാരണം ഓണക്കിറ്റും ഈമാസത്തെ റേഷൻ വാങ്ങാനുമായി എത്തുന്നവർ പല തവണ വരിനിൽക്കേണ്ട അവസ്​ഥയാണ്​. താലൂക്കിലെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ചിലയിടത്ത് റേഷൻ വ്യാപാരികളുമായി വാക്കുതർക്കവും ഉണ്ടാകുന്നു. സെർവർ തകരാർ റേഷൻ കടയുടമകൾക്കും തലവേദന സൃഷ്​ടിക്കുകയാണ്. പഞ്ചിങ് സിസ്​റ്റം ഉള്ളതിനാൽ മെഷീൻ ഉപയോഗിച്ചാണ് ബില്ലിങ്​ നടത്തുന്നത്. സെർവർ തകരാർ തീർത്ത് അരി വിതരണം സുഗമമാക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.