അപേക്ഷ തീയതി നീട്ടി

കണ്ണൂർ: ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമീഷണര്‍ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ നാലുവരെ നീട്ടി. അപേക്ഷകള്‍ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫിസില്‍ നേരിട്ടോ secy.sjd@kerala.gov.in എന്ന ഇ–മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kerala.gov.in, www.sjd.kerala.gov.in എന്നീ വെബ്്സൈറ്റുകളില്‍ ലഭിക്കും. 2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ് 'എ' വിഭാഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലില്‍ സേവനം അനുഷ്ഠിച്ചവരും ഇതിനുമുമ്പ് സമാന തസ്തികയില്‍ പ്രവര്‍ത്തിച്ചവരും വിജ്ഞാപനത്തിലെ ക്ലാസ് വണ്‍ തസ്തികയില്‍ ഉള്‍പ്പെടും. കണ്ണൂർ: കേരള ഷോപ്‌സ് ആൻഡ്​ കമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മൻെറ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ് അപേക്ഷ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. 2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പ്രഫഷനല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പി.ജി കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. കേരളത്തിനു പുറത്ത് പഠിക്കുന്നവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷഫോറം wwww.peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497 2706806. പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെൻേറഷന്‍ യൂനിറ്റില്‍ അക്രഡിറ്റഡ് എൻജിനീയര്‍, സീനിയര്‍ അക്കൗണ്ടൻറ് തസ്തികകളിലേക്കുള്ള അപേക്ഷ തീയതി ആഗസ്​റ്റ്​ 24 വരെ നീട്ടി. അക്രഡിറ്റഡ് എൻജിനീയര്‍ക്ക് ബി.ടെക് സിവില്‍, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയും സീനിയര്‍ അക്കൗണ്ടൻറിന് ബി.കോം ബിരുദവുമാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്​. അപേക്ഷകള്‍ piupmgsykannur@gmail.com എന്ന ഇ–മെയില്‍ വിലാസത്തില്‍ ആഗസ്​റ്റ്​ 24ന് അഞ്ചു മണിക്കകവും തപാല്‍ അപേക്ഷകള്‍ പ്രോഗ്രാം ഇംപ്ലിമെൻേറഷന്‍ യൂനിറ്റ്, സിവില്‍ സ്​റ്റേഷന്‍, കണ്ണൂര്‍ 670 002 എന്ന വിലാസത്തില്‍ 27ന് വൈകീട്ട് അഞ്ചു മണിക്കകവും ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.