കോൺഗ്രസിൽ ചേർന്നു

എടക്കാട്: കടമ്പൂർ പഞ്ചായത്തിൽ എടക്കാട് സ്വദേശിയും ലോറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ അഷ്‌റഫ്‌ . മുൻ സി.പി.എം പ്രവർത്തകനായിരുന്നെങ്കിലും അച്ചടക്കലംഘനത്തി​ൻെറ പേരിൽ പുറത്താക്കപ്പെടുകയായിരുന്നു. ഐ.എൻ.എൽ മുൻ ജില്ല സെക്രട്ടറിയുമാണ്. കെ. ധാകരൻ എംപി അഷ്റഫിന് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.വിവിധ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. എടക്കാട് മേഖലയിലെ ജനകീയ മുഖമായ അഷ്റഫിൻ്റെ കോൺഗ്രസ്സിലേക്കുള്ള കടന്നുവരവ് കടമ്പൂർ പഞ്ചായത്തിൽ കോൺഗ്രസിന് കരുത്ത് പകരുമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ, മണ്ഡലം പ്രസിഡൻറ് സി.ഒ.രാജേഷ്, നേതാക്കളായ കെ. വിജയരാജൻ, പ്രശാന്തൻ പി .കെ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.