അഴിയൂരിൽ ആറുപേർക്ക് കോവിഡ്

മാഹി: അഴിയൂരിൽ ആറുപേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്​ പ്രദേശത്തെ ആശങ്കയിലാഴ്​ത്തി. ആഗസ്​റ്റ്​ മൂന്നിന് അബൂദബിയിൽനിന്ന് നാട്ടിലെത്തിയ ഒന്നാം വാർഡ്​ പൂഴിത്തലയിലെ 39 വയസ്സുകാരന്​ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ​ രോഗം സ്ഥിരീകരിച്ചു​. ഇദ്ദേഹത്തെ ചാത്തമംഗലം എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ മെഡിക്കൽ വിദ്യാർഥിയായ മൂന്നാം വാർഡ്​ ചൂടിക്കോട്ട സ്വദേശിക്ക് കോഴിക്കോട് നടത്തിയ പരിശോധനയിൽ പോസിറ്റിവായി. പുതിയ ഉത്തരവ് പ്രകാരം രോഗലക്ഷണമില്ലാത്ത പോസിറ്റിവ് രോഗികൾക്ക് ആരുമില്ലാത്ത വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നതുപ്രകാരം വീട്ടിൽ സ്വന്തമായി കഴിയാൻ സാക്ഷ്യപത്രം പ്രകാരം അനുവദിച്ചു. മാഹി രാജൻ സ്​റ്റോറിലെ ജീവനക്കാരായ നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. 18ാം വാർഡ് അഞ്ചാംപീടികയിലെ 50, 20 വയസ്സുള്ളവർ, 16ാം വാർഡ് എരിക്കിലിലെ 33കാരൻ, 17ാം വാർഡ് ചുങ്കം സൗത്തിലെ 50കാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും മാഹി ഹെൽത്ത് ​െഡപ്യൂട്ടി ഡയറക്ടർ ഓഫിസ് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. വെള്ളിയാഴ്ച രാവിലെ 75 പേർക്ക് അഴിയൂർ പി.എച്ച്.സിയിൽ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.