രാജീവ് ഗാന്ധി അനുസ്​മരണം

തലശ്ശേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76ാം ജന്മദിനം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എൽ.എസ്. പ്രഭു മന്ദിരത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കോടിയേരി: ഇല്ലത്ത് താ​െഴയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസി‍ൻെറ ആഭിമുഖ്യത്തിൽ കുട്ടിമാക്കൂൽ സ്നേഹക്കൂടിലേക്ക് ഒരു മാസത്തേക്കുള്ള അരി നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എം.പി. അസൈനാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.