കൂത്തുപറമ്പിൽ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റിവ്

കൂത്തുപറമ്പ്: കോവിഡ്​ സമ്പർക്കവ്യാപന ഭീഷണി നിലനിൽക്കുന്ന പാട്യം പഞ്ചായത്തിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റിവ്. വളൻറിയർമാർ, വ്യാപാരികൾ, പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ 150ഓളം പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. പാട്യം ഗവ. ഹയർ സെക്കൻഡറി സ്​കൂളിലാണ് പരിശോധന കേന്ദ്രം ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 30 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന​. ഇന്നും നാളെയും പരിശോധന തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.