സൗജന്യ ഓണക്കിറ്റ്; രണ്ടാംഘട്ട വിതരണം ആരംഭിച്ചു

രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത് 1.6 ലക്ഷം കിറ്റുകള്‍ കണ്ണൂർ: ജില്ലയിലെ രണ്ടാംഘട്ട സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. 1,65,633 മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. പൊതുവിതരണ വകുപ്പി‍ൻെറ കണ്ണൂര്‍ ഡിപ്പോയില്‍ 45,150ഉം തലശ്ശേരിയില്‍ 72,592ഉം തളിപ്പറമ്പില്‍ 47,253ഉം കിറ്റുകൾ വിതരണത്തിനായി തയാറായിട്ടുണ്ട്. ബാക്കി വരുംദിവസങ്ങളില്‍ വിതരണത്തിന് സജ്ജമാവും. ഇതിനു ശേഷം 2,04,868 വെള്ളക്കാര്‍ഡുകള്‍ക്കും 2,22,511 നീല കാര്‍ഡുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 35,727 എ.എ.വൈ കാര്‍ഡുകള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കണ്ണൂര്‍ ഡിപ്പോയില്‍ 7,099 കാര്‍ഡുകൾക്കും തലശ്ശേരിയില്‍ 16,939 കാര്‍ഡുകള്‍ക്കും തളിപ്പറമ്പില്‍ 11,689 കാര്‍ഡുകള്‍ക്കുമുള്ള ഓണക്കിറ്റുകളാണ് ഒന്നാംഘട്ടത്തില്‍ നല്‍കിയത്. കണ്ണൂര്‍ ഡിപ്പോയിലെ 33 കേന്ദ്രങ്ങള്‍ക്കും തലശ്ശേരി ഡിപ്പോകളിലെ 46 കേന്ദ്രങ്ങള്‍ക്കും തളിപ്പറമ്പിലെ 40 കേന്ദ്രങ്ങള്‍ക്കുമാണ് ഓണക്കിറ്റ് തയാറാക്കുന്നതിനുള്ള ചുമതല. ഒരു കിലോഗ്രാം പഞ്ചസാര, 500 ഗ്രാം ചെറുപയര്‍, ഒരു കിലോഗ്രാം ശര്‍ക്കര, 500 മില്ലി വെളിച്ചെണ്ണ, ഒരുകിലോഗ്രാം ഗോതമ്പ് നുറുക്ക്, പപ്പടം, പായസം മിക്‌സ്, മസാലക്കൂട്ടുകള്‍ എന്നിവയടങ്ങുന്ന 11ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കടയില്‍ ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കടയില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. കണ്ടെയ്​ന്‍മൻെറ് സോണുകളിലെ റേഷന്‍കടകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കിറ്റുകള്‍ വിതരണം ചെയ്യും. രാവിലെ എട്ടുമുതല്‍ ഉച്ച രണ്ടുവരെയാണ് ഇവിടെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും റേഷന്‍ കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ മറ്റു കുടുംബാംഗങ്ങളില്ലാത്ത കിടപ്പുരോഗികള്‍ക്കും ബയോമെട്രിക് സംവിധാനമില്ലാതെ റേഷന്‍ സാധനങ്ങളും ഓണക്കിറ്റും വാങ്ങാം. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.