മരം വീഴും; സൂക്ഷിക്കുക...

ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ പതിക്കാനൊരുങ്ങി മരങ്ങൾ. ജീവൻ പണയം​െവച്ച് ജനങ്ങൾ യാത്രചെയ്യുമ്പോഴും കണ്ടില്ലെന്നുനടിച്ച് അധികൃതർ. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമാണ് മരങ്ങൾ കുന്നിടിഞ്ഞ് റോഡിലേക്ക് പതിക്കാനൊരുങ്ങി നിൽക്കുന്നത്​. ചില മരക്കൊമ്പുകൾ പൊട്ടി റോഡിലേക്ക് വീഴാറായ നിലയിലാണ്​. കരിമ്പം വളവ്, നിടുമുണ്ട, വളക്കൈ, നിടുവാലൂർ, ചേരൻകുന്ന്, പെരുവളത്തുപറമ്പ് ഭാഗങ്ങളിലടക്കം ഇത്തരം അപകടക്കെണി ഏറെയുണ്ട്. മണ്ണിടിഞ്ഞും പൊട്ടിയും മരങ്ങൾ വൈദ്യുതി തൂണുകളിലടക്കം പതിക്കുകയാണ്. നിരന്തരം വാഹനങ്ങളും യാത്രക്കാരും പോകുന്ന സംസ്ഥാന പാതയിൽ പലപ്പോഴും തലനാരിഴക്കാണ് ദുരന്തം വഴിമാറിയിട്ടുള്ളത്. അധികൃതർ ഇടപെട്ട് ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. പയ്യാവൂരിൽ 50 പേരുടെ ഫലം നെഗറ്റിവ് ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ പി.എച്ച്.സിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഡെയ്സി ചിറ്റൂപറമ്പിലി​ൻെറയടക്കം 50 പേരുടെ ഫലം നെഗറ്റിവ്. ജനപ്രതിനിധികൾ, ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരിൽനിന്ന് തിരഞ്ഞെടുത്ത 50 പേർക്കാണ് പരിശോധന നടത്തിയത്. മെഡിക്കൽ ഓഫിസർ ഡോ. വിവേക് ചന്ദ്ര​ൻെറ നേതൃത്വത്തിലാണ് പരിശോധന​ നടത്തിയത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.