വളപട്ടണം പൊലീസ് പരിധിയിൽ കർശന നിയന്ത്രണം

വളപട്ടണം: വളപട്ടണം പൊലീസ് സ്​റ്റേഷൻ പരിധിയിൽ കോവിഡ്​ 19‍ൻെറ സമ്പർക്ക വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സ്​റ്റേഷൻ പരിധിയിലെ അഴീക്കോട് ചിറക്കൽ, വളപട്ടണം എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വളപട്ടണം പൊലീസ് ഇൻസ്‌പെക്​ടർ എം. കൃഷ്​ണൻ പറഞ്ഞു. അഴീക്കോട് പഞ്ചായത്തിലെ 12,15, 21 എന്നി വാർഡുകളും, വളപട്ടണം പഞ്ചായത്തിലെ അഞ്ച്​, ഏഴ്​, എട്ട്​ വാർഡുകളും, ചിറക്കൽ പഞ്ചായത്തിലെ ഒന്ന, നാല്​, ഏഴ്​, എട്ട്​, 10, 11, 12, 13, 15, 16, 20, 22 എന്നി വാർഡുകളുമാണ് പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.