പാനൂർ ലീഗ് ഓഫിസിൽ സംഘർഷം; പൊലീസ് ലാത്തിവീശി

പാനൂർ: മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി യോഗം നടക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകർ യോഗം അലങ്കോലമാക്കാൻ ശ്രമിക്കുകയും ചേരിതിരിഞ്ഞ് പോർവിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും തുരത്തി. യോഗം നിർത്തിവെപ്പിക്കുകയും ചെയ്തു. കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് അമ്പതിലധികം പേർ ചേരിതിരിഞ്ഞ് ആക്രമണത്തിലേർപ്പെട്ടത്. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുസ്​ലിം ലീഗിലെ ടി. അബൂബക്കർ, റിയാസ് നൊച്ചോളി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഓഫിസിനുള്ളിലുള്ള അടിയിൽ കലാശിച്ചത്. ഇവരെ അനുകൂലിക്കുന്ന വലിയ വിഭാഗം പ്രവർത്തകർ പാനൂരിൽ ഇരുവർക്കും അഭിവാദ്യമർപ്പിച്ച് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഓഫിസിൽ സംഘർഷമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.