വിമാനദുരന്തം: 'രക്ഷപ്പെട്ട' അഫ്​സലിന്​ കരിപ്പൂരിൽ സേഫ്​ ലാൻഡിങ്​​

അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര ​െചയ്യേണ്ടിയിരുന്ന യുവാവ്​ ചൊവ്വാഴ്​ച എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങി എ.കെ ഹാരിസ്​ കണ്ണൂർ: ചൊവ്വാഴ്​ച പുലർച്ച ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കരിപ്പൂരിലെ റൺവേ തൊടു​േമ്പാൾ വിമാനത്തിനകത്ത്​ അഫ്​സലി​ൻെറ ചങ്ക്​ പിടക്കുകയായിരുന്നു. ഇതേ റൺവേയിൽ ദിവസങ്ങൾക്കു​ മുമ്പ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം നിയന്ത്രണംവിട്ട്​ തകർന്ന ദുരന്തദൃശ്യങ്ങളായിരുന്ന മനസ്സു നിറയെ. അന്ന്​ അപകടത്തിൽപെട്ട വിമാനത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു അഫ്​സൽ. വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ അടക്കാൻ പണമില്ലാത്തതിനാൽ വിമാനത്തിൽ കയറ്റിയില്ല. അതുകൊണ്ടുമാത്രം അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടു. തലനാരിഴക്ക്​ രക്ഷപ്പെട്ടതി​ൻെറ നടുക്കം മാറുന്നതിനു​ മുമ്പ്​ കരിപ്പൂരിൽ വന്നിറങ്ങേണ്ടിവന്നത്​ വല്ലാത്ത അനുഭവമായിരുന്നുവെന്ന്​ അഫ്​സൽ പറഞ്ഞു. വിമാനം നിലംതൊട്ട്​ നിൽക്കുംവരെ പേടിച്ച്​ വിറക്കുകയായിരുന്നുവെന്ന്​ കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശിയായ അഫ്​സൽ പറഞ്ഞു. ഇനി കരിപ്പൂരിലേക്ക്​ യാത്ര ചെയ്യാനില്ലെന്ന്​ തീരുമാനിച്ചതാണ്​. വീടിന്​ തൊട്ടടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക്​ ടിക്കറ്റിന്​ ശ്രമിച്ചു. ഒത്തുവന്നത്​ കരിപ്പൂരിലേക്കാണ്​. രണ്ടും കൽപിച്ച്​ പുറപ്പെടുകയല്ലാതെ വഴിയുണ്ടായിരുന്നി​ല്ല. സുരക്ഷിതമായി ഇറങ്ങിയപ്പോൾ മാത്രമാണ്​ മനം തണുത്തതതെന്ന്​ അഫ്​സൽ പറഞ്ഞു. പിഴയുടെ പേരിലാണ്​ അന്ന്​ അഫ്​സലിനെ ദുബൈ വിമാനത്താവളത്തിൽ തടഞ്ഞത്​. ചൊവ്വാഴ്​ച ഷാർജയിൽനിന്ന്​ പുറപ്പെടു​േമ്പാൾ പിഴയടക്കാനുള്ള തുക കരുതിയിരുന്നുവെങ്കിലും അതേക്കുറിച്ച്​ ആര​​ും ചോദിച്ചതുപോലുമില്ല. എല്ലാം ദൈവത്തി​ൻെറ കൃപ മാത്രമെന്ന്​​ അഫ്​സൽ കരുതുന്നു. നാലു വർഷമായി യു.എ.ഇയിലുള്ള 26 കാരനായ അഫ്​സൽ അബൂദബി ഡേറ്റ്സ് കമ്പനി ജീവനക്കാരനാണ്. കോഴിക്കോട്​ സ്വകാര്യ ലോഡ്​ജിൽ 14 ദിവസം ക്വാറൻറീൻ കഴിഞ്ഞുവേണം​ വീട്ടിലെത്താൻ. പിന്നെ നിശ്ചയിച്ചുറപ്പിച്ച കല്യാണം. അതാണ്​ അഫ്​സലി​ൻെറ പ്ലാൻ. ഫോ​ട്ടോ: afsal_karippur_accident story അഫ്​സൽ കോഴിക്കോ​ട്ടെ സ്വകാര്യ ലോഡ്​ജിൽ ക്വാറൻറീനിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.