എ.ബി.സി സെയിൽസ്​ കോർപറേഷൻ തലശ്ശേരി ഷോറൂം പ്രവർത്തനമാരംഭിച്ചു

തലശ്ശേരി: എ.ബി.സി ഗ്രൂപ്പി​ൻെറ പുതിയ ഷോറൂമായ എ.ബി.സി സെയിൽസ്​ കോർപറേഷൻ തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. ടൈൽസ്​ സാനിറ്ററിവെയേഴ്​സ്​, ബാത്ത്​റൂം ഫിറ്റിങ്​സ്​, പ്ലംബിങ്​ ഉൽപന്നങ്ങൾ, നാച്വറൽ സ്​റ്റോൺസ്​, കിച്ചൺ സിങ്ക്​, ബിൽഡിങ്​ മെറ്റീരിയൽ ആൻഡ്​​ ഡെക്കറേറ്റിവ്​ ഉൽപന്നങ്ങൾ, വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയവയിൽ ദേശീയവും അന്തർദേശീയവുമായ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. ഒാണം, ഉദ്​ഘാടനം ഒാഫറുകളായി ഇൗ മാസം പർച്ചേസ്​ ചെയ്യുന്ന ഉപഭോക്​താക്കൾക്ക്​ ഉറപ്പായ സമ്മാനങ്ങൾ ഏ​ർപ്പെടുത്തിയിട്ടുണ്ട്​. തലശ്ശേരി ഖാദി ടി.എസ്​. ഇബ്രാഹിംകുട്ടി മുസ്​ലിയാർ ഷോറൂം ഉദ്​ഘാടനം ചെയ്​തു. എ.ബി.സി ഗ്രൂപ്പി​ൻെറ ബ്രാൻഡിങ്​ ആൻഡ്​​ ഇവൻറ്​സ്​ ടീമായ PICADൻെറ ലോഗോ പ്രകാശനം മുസ്​തഫ ഹാജി, ഹംസ ഹാജി, മുഹമ്മദ്​കുട്ടി ഹാജി എന്നിവർ ചേർന്ന്​ നിർവഹിച്ചു. ആദ്യവിൽപന തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​ ജവാദ്​ അഹമ്മദ്​ എ.ബി.സി ഗ്രൂപ്​ ഫൗണ്ടർ ആൻഡ്​​ മാനേജിങ്​ ഡയറക്​ടർ മുഹമ്മദ്​ മദനിയിൽ നിന്നും സ്വീകരിച്ചു. ഡയറക്​ടർമാരായ മുഹമ്മദ്​ ജാബിർ, കെ.എൻ. ജുനൈദ്​, അബ്​ദുൽ വഹീദ്​, മുഹമ്മദ്​ തസ്​ലീം, പി. റാഫി, മുഹമ്മദ്​ ബഷീർ, കെ.എൻ. ഷാനിദ്​, എ.ബി.സി സെയിൽസ്​ കോർപറേഷൻ തലശ്ശേരി പാർട്​ണർമാരായ മുഹമ്മദ്​ അബ്​ദുൽ നൗഷാദ്​, തൻവീർ പാനോളി കയ്യാലക്കണ്ടി, എ.ബി.സി മൈഹോം പാർട്​ണർ ഷംറിസ്​ ബെക്കർ തുടങ്ങിയവരും പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.