'ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍' കാമ്പയിന്‍ തുടങ്ങി

കണ്ണൂര്‍: പ്രകൃതിയിലെ വിപത്തുകള്‍ മനുഷ്യ​ൻെറ ചിന്തയെയും ജീവിതത്തെയും നേരായ ദിശയിലേക്ക് തിരിച്ചുവിടാന്‍ സഹായകമാണെന്നും കോവിഡ് ഒരു പാഠമാണെന്നും, എല്ലാം നേടിയെടുത്തുവെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ കോവിഡിന്​ മുന്നില്‍ നിസ്സഹായനായെന്നും കുവൈത്ത്​ യൂനിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ - തഫ്‌സീര്‍ വകുപ്പ് തലവന്‍ ഡോ. അബ്​ദുല്‍ മുഹ്‌സിന്‍ സബന്‍ അല്‍ മുതൈരി അഭിപ്രായപ്പെട്ടു. 'ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍' എന്ന പ്രമേയത്തില്‍ കെ.എന്‍.എം-മര്‍ക്കസു ദഅ്​വ സംസ്ഥാന സമിതിയുടെ നവംബര്‍ വരെ നീളുന്ന ചതുര്‍ മാസ ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മര്‍ക്കസുദ്ദഅ്​വ യുട്യൂബ് ചാനലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡൻറ്​ ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്​ദുല്‍ ഗഫൂര്‍, കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, റോം തവസ്സുല്‍ സൻെറര്‍ ഫോര്‍ പബ്ലിഷിങ് റിസര്‍ച് ആന്‍ഡ് ഡയലോഗ് ഡയറക്​ടര്‍ ഡോ. സെബ്രീന ലെയ്, അലി മദനി മൊറയൂര്‍, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ. ശബീബ്, കെ.എന്‍.എം - മര്‍ക്കസുദ്ദഅ്​വ ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, എം.ജി.എം ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ, എം.ജി.എം സ്​റ്റുഡൻറ്​സ് വിങ് ജനറല്‍ സെക്രട്ടറി അഫ്‌നിദ, ഐ.എസ്.എം പ്രസിഡൻറ്​ ഡോ. ഫുക്കാര്‍ അലി, എം.എസ്.എം സെക്രട്ടറി സഹീര്‍ വെട്ടം, എം.ടി. മനാഫ് എന്നിവര്‍ സംസാരിച്ചു. ഡോ. ജാബിര്‍ അമാനി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.