Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 2020-08-17T05:28:09+05:30'ബുദ്ധിയുടെ മതം മാനവതയുടെ ജീവന്' കാമ്പയിന് തുടങ്ങി
text_fieldsകണ്ണൂര്‍: പ്രകൃതിയിലെ വിപത്തുകള്‍ മനുഷ്യൻെറ ചിന്തയെയും ജീവിതത്തെയും നേരായ ദിശയിലേക്ക് തിരിച്ചുവിടാന്‍ സഹായകമാണെന്നും കോവിഡ് ഒരു പാഠമാണെന്നും, എല്ലാം നേടിയെടുത്തുവെന്ന് അഹങ്കരിക്കുന്ന മനുഷ്യന് കോവിഡിന് മുന്നില്‍ നിസ്സഹായനായെന്നും കുവൈത്ത് യൂനിവേഴ്സിറ്റിയിലെ ഖുര്‍ആന്‍ - തഫ്സീര്‍ വകുപ്പ് തലവന്‍ ഡോ. അബ്ദുല്‍ മുഹ്സിന് സബന് അല്‍ മുതൈരി അഭിപ്രായപ്പെട്ടു. 'ബുദ്ധിയുടെ മതം മാനവതയുടെ ജീവന്' എന്ന പ്രമേയത്തില്‍ കെ.എന്‍.എം-മര്‍ക്കസു ദഅ്വ സംസ്ഥാന സമിതിയുടെ നവംബര്‍ വരെ നീളുന്ന ചതുര് മാസ ആദര്‍ശ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മര്‍ക്കസുദ്ദഅ്വ യുട്യൂബ് ചാനലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എന്‍.കെ. പ്രേമചന്ദ്രന് എം.പി, മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.പി. അബ്ദുല്‍ ഗഫൂര്‍, കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, റോം തവസ്സുല്‍ സൻെറര്‍ ഫോര്‍ പബ്ലിഷിങ് റിസര്‍ച് ആന്‍ഡ് ഡയലോഗ് ഡയറക്ടര്‍ ഡോ. സെബ്രീന ലെയ്, അലി മദനി മൊറയൂര്‍, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ. ശബീബ്, കെ.എന്‍.എം - മര്‍ക്കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, എം.ജി.എം ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ, എം.ജി.എം സ്റ്റുഡൻറ്സ് വിങ് ജനറല്‍ സെക്രട്ടറി അഫ്നിദ, ഐ.എസ്.എം പ്രസിഡൻറ് ഡോ. ഫുക്കാര്‍ അലി, എം.എസ്.എം സെക്രട്ടറി സഹീര്‍ വെട്ടം, എം.ടി. മനാഫ് എന്നിവര്‍ സംസാരിച്ചു. ഡോ. ജാബിര്‍ അമാനി സ്വാഗതം പറഞ്ഞു.
Next Story