ആരോഗ്യപ്രവർത്തകർക്ക്​ ആദരവുമായി​ സ്വാതന്ത്ര്യദിനാഘോഷം

കണ്ണൂർ: കോവിഡ് പ്രതിരോധത്തിൽ കര്‍മനിരതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മലബാര്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്​നോളജി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നോഡല്‍ ഓഫിസര്‍ ഡോ. സി. അജിത്ത്കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമേല്‍ പുഷ്​പവൃഷ്​ടിയും നടത്തി. ആശുപത്രിയിലെ ഇ​േൻറൺസി​ൻെറ നേതൃത്വത്തില്‍ തയാറാക്കിയ ഇൻസ്​റ്റലേഷ​ൻെറ പ്രദര്‍ശനവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്നു. ഉപയോഗശൂന്യമായ പ്ലാസ്​റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയാറാക്കിയ ഇൻസ്​റ്റലേഷനില്‍ കോവിഡ് വൈറസില്‍നിന്നും പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോക്​ടര്‍മാരും നഴ്​സുമാരും മറ്റും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ 150ഓളം പേരാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.