Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 2020-08-17T05:28:08+05:30ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി സ്വാതന്ത്ര്യദിനാഘോഷം
text_fieldsകണ്ണൂർ: കോവിഡ് പ്രതിരോധത്തിൽ കര്‍മനിരതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മലബാര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നോഡല്‍ ഓഫിസര്‍ ഡോ. സി. അജിത്ത്കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആരോഗ്യപ്രവര്ത്തകര്ക്കുമേല് പുഷ്പവൃഷ്ടിയും നടത്തി. ആശുപത്രിയിലെ ഇേൻറൺസിൻെറ നേതൃത്വത്തില്‍ തയാറാക്കിയ ഇൻസ്റ്റലേഷൻെറ പ്രദര്‍ശനവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയാറാക്കിയ ഇൻസ്റ്റലേഷനില്‍ കോവിഡ് വൈറസില്‍നിന്നും പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും മറ്റും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ 150ഓളം പേരാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്.
Next Story