മേലൂട്ട് േമൽപാലം റോഡിൽ അപകടക്കെണിയൊരുക്കി സിമൻറ് സ്ലാബുകൾ

ഇരുചക്ര വാഹനങ്ങളും ഒാേട്ടാകളും അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്​ തലനാരിഴക്ക്​ തലശ്ശേരി: വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനായി റോഡരികിൽ സ്ഥാപിച്ച സിമൻറ് സ്ലാബുകൾ അപകടക്കെണിയൊരുക്കുന്നു. തലശ്ശേരി നാരങ്ങാപ്പുറം മേലൂട്ട് േമൽപാലം റോഡിലാണ് കാൽനടക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന വിധത്തിൽ സിമൻറ് സ്ലാബുകൾ നിരത്തിയിട്ടുള്ളത്. രണ്ടുഭാഗത്തുകൂടി സദാസമയവും ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡാണിത്. വീതികുറഞ്ഞ ഭാഗങ്ങളിൽ റോഡരികുകൾ കീറിയാണ് വൈദ്യുതിത്തൂണുകൾ സ്ഥാപിക്കാനുള്ള സിമൻറ് സ്ലാബുകൾ നിരത്തിയിട്ടുള്ളത്. രാത്രികാലങ്ങളിലാണ് ഇവിടെ യാത്രക്കാർക്ക് ഭീഷണിയേറെ. വേഗതയിൽ വരുന്ന വാഹനങ്ങൾ സ്ലാബിൽ തട്ടി മറിയാനുള്ള സാധ്യത കൂടുതലാണ്. ഇരുചക്ര വാഹനങ്ങളും ഒാേട്ടാകളും തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ചമ്പാട്, മനേക്കര, പാനൂർ, നാദാപുരം, തൊട്ടിൽപാലം ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകുന്നത് ഇൗ റോഡിലൂടെയാണ്. മലബാർ കാൻസർ സൻെറർ, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് രോഗികൾ ആശ്രയിക്കുന്നതും ഇതുവഴിയാണ്. റോഡിൻെറ വീതികുറഞ്ഞ ഭാഗങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുന്നത് അപകടത്തിനിടയാക്കുമെന്നാണ് പ്രദേശവാസികളുടെ പരാതി. നഗരത്തിലെ അശാസ്ത്രീയമായി സ്ഥാപിച്ച വഴിവിളക്കുകൾ വാഹനങ്ങളിടിച്ച് മുറിഞ്ഞുവീണ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മേലൂട്ട് മടപ്പുരയിലെ ഉത്സവത്തിന് നിരവധി ഭക്തജനങ്ങൾ നടന്നുപോകുന്ന പരിസരത്ത് അപകടഭീഷണിയില്ലാതാക്കാൻ അധികൃതർ താൽപര്യമെടുക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.