കേളകം പഞ്ചായത്ത്​ ഒാഫിസ്​ ഒന്നാംനില ഉദ്ഘാടനം

കേളകം: കേളകം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെയും നിർമാണങ്ങളുടെയും ഉദ്ഘാടനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത്​ ഒാഫിസ് ഒന്നാം നിലയുടെ ഉദ്ഘാടനവും പഞ്ചായത്ത് ഐ.എസ്.ഒ 2015 അംഗീകാര പ്രഖ്യാപനവും ഞായറാഴ്ച മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. കേളകം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതി​ൻെറ ഭാഗമായുള്ള നിർമാണോദ്ഘാടനം തിങ്കളാഴ്ച മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. വെള്ളൂന്നി, പൊയ്യമല സാംസ്കാരിക നിലയങ്ങളുടെ ഉദ്ഘാടനവും കുണ്ടേരി അംഗൻവാടി കെട്ടിടത്തി​ൻെറ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനങ്ങൾ നടക്കുക. വൈസ് പ്രസിഡൻറ്​ എ. രാജൻ, പഞ്ചായത്തംഗം തങ്കമ്മ സ്‌കറിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.