ഇനി മേമിയില്ല; പ്രളയകാലത്ത് ഓടിയെത്താൻ

ശ്രീകണ്​ഠപുരം: പ്രളയകാലത്ത് സ്വയം മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ചെങ്ങളായിക്കാരുടെ മേമി ഇനിയില്ല. നാടി​ൻെറ സഹായം വാങ്ങാൻ പോലും കാത്തു നിൽക്കാതെയാണ് ചെങ്ങളായിയിലെ കൊവ്വപാട്ടിൽ മേമി (48) വിടവാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റിയുണ്ടാക്കി പണം സ്വരൂപിച്ചിരുന്നു. അതിനിടെയാണ് വെള്ളിയാഴ്​ച മരിച്ചത്​​. പ്രളയകാലത്തടക്കം വെള്ളത്തിൽ ഒറ്റപ്പെട്ടവർക്ക് രക്ഷയേകാൻ മുന്നിലുണ്ടായിരുന്ന മേമി ഇനിയില്ലെന്നത്​ ചെങ്ങളായിക്കാരുടെ വേദനയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.