മാസ്​ക്കുകളും സാനിറ്റൈസറുകളും നൽകി

കണ്ണൂർ: അംഗൻവാടി വർക്കേഴ്സ് യൂനിയ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിലെ ആശ വർക്കർമാർക്ക് 1500 മാസ്​ക്കുകളും 500 സാനിറ്റൈസറുകളും നൽകി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിലിന്​ കൈമാറി. അംഗൻവാടി വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ്​ മേരി ജോബ്, ജില്ല പ്രസിഡൻറ്​ കെ.പി. ഭവാനി, ആശ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി രജനി മോഹനൻ, പ്രസിഡൻറ്​ എൻ. ശ്രീജ, ആശ പ്രോഗ്രാം കോഓഡിനേറ്റർ കെ.ആർ. രാഹുൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.