ക്ലേ ആൻഡ്​ സിറാമിക്സി​െൻറ പെട്രോൾ പമ്പ് തുടങ്ങി

ക്ലേ ആൻഡ്​ സിറാമിക്സി​ൻെറ പെട്രോൾ പമ്പ് തുടങ്ങി പാപ്പിനിശ്ശേരി: സംസ്ഥാനത്ത്​ പൊതുമേഖല സ്ഥാപനങ്ങൾക്ക്​ കീഴിൽ ആദ്യമായി തുടങ്ങിയ പെട്രോൾ പമ്പ് പാപ്പിനിശ്ശേരിയിൽ പ്രവർത്തനം തുടങ്ങി. കേരള ക്ലേ ആൻഡ്​ സിറാമിക് പ്രോഡക്ട്സ്​ ലിമിറ്റഡി​നു കീഴിൽ വൈവിധ്യവത്​കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം തുടങ്ങിയത്. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഭാരത് പെട്രോളിയം കോര്‍പറേഷനുമായി സഹകരിച്ചാണ് പുതിയ സ്ഥാപനം തുടങ്ങിയത്. ബി.പി.സി.എല്ലുമായി ചേർന്ന് പുതിയ വിപണന സങ്കേതങ്ങൾ തുടങ്ങുമെന്ന്​ ചടങ്ങിൽ മന്ത്രി അറിയിച്ചു. കെ.എം. ഷാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണൻ, കെ.സി.സി.പി.എൽ ചെയർമാൻ ടി.കെ. ഗോവിന്ദൻ, എം.ഡി.എസ്​ അശോക് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.