ജനപ്രതിനിധികൾക്ക് നിവേദനം നൽകും

പേരാവൂർ: കേരള സ്​റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പന്തല്‍ ഡക്കറേഷന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിവേദനം നല്‍കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, അലങ്കാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ്​ നിവേദനം. ആഗസ്​റ്റ്​ 15ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സണ്ണി ജോസഫ്​ എം.എല്‍.എക്ക്​ നിവേദനം നല്‍കും. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് 2020 വര്‍ഷത്തെ നികുതി ഒഴിവാക്കുക, നിയമങ്ങളില്‍ ഇളവ് നല്‍കി 200 പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കുകയെന്ന് ഇരിട്ടി മേഖല കമ്മിറ്റി ഭാരവാഹികള്‍ പേരാവൂരിൽ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജില്ല പ്രസിഡൻറ്​ പി.പി. കുഞ്ഞ് കുഞ്ഞ്, മേഖല പ്രസിഡൻറ്​ എം. കുഞ്ഞിക്കണ്ണന്‍, മേഖല ജനറല്‍ സെക്രട്ടറി കെ.എം. ഷിബു, ട്രഷറര്‍ എം.ജെ. ബാബു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.