കോവിഡ്​ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

ഇരിട്ടി: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ആൾ മരിച്ചു. പായം കോണ്ടമ്പ്രയിലെ കാപ്പാടൻ ശശിധരൻ (48) ആണ് മരിച്ചത്. അർബുദരോഗ ബാധിതനായിരുന്നു. ഇരിട്ടി താലൂക്ക്​ ആശുപത്രിയിൽ ചികിത്സക്കിടെ വാർഡിൽ ഉണ്ടായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശശിധരൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞത്. ബുധനാഴ്​ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ഏഴോടെ മരിച്ചു. പരേതരായ ഗോവിന്ദൻ -ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കൾ: ശീതൾ, നിഷാൽ. സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി, ചന്ദ്രിക. sasidharan deth iritty.jpg -Abdulla K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.