നഗരം ശുചീകരിച്ചു

ശ്രീകണ്ഠപുരം: കോവിഡ് അടച്ചിടലിനും വെള്ളപ്പൊക്കത്തിനും ശേഷം ശ്രീകണ്ഠപുരം നഗരവും പരിസര പ്രദേശങ്ങളും ടീം വെൽഫെയറും യൂത്ത് ലീഗ് വൈറ്റ് ഗാർഡും പ്രത്യേകം ടീം രൂപവത്​കരിച്ച്​ ശുചീകരിച്ചു. ഇവർക്ക് നഗരവാസികളുടെ ആദരം. പരിപാടി നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ ടീം നേതാക്കളായ കെ.പി. റഷീദ്, പി.പി. ഫസറുദ്ദീൻ, നൗഷാദ് ചേലേരി, പി.കെ. അർഷാദ്, സുബൈർ ഇരിട്ടി, ടി.പി. സിദ്ദീഖ്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ എൻ.പി. റഷീദ്, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസൈൻ പുന്നക്കൽ, പി.എസ്. ശമീർ, എ.പി. അൻസാർ, ടി. മിസ്ബാഹ്, ബി.പി. ഹംസാസ്, കെ. നസീഫ്, പി. ശബീബ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.