സമ്പൂർണ ലോക്​ഡൗൺ: പൊലീസ്​ നടപടിയിൽ പ്രതിഷേധം

അഞ്ചരക്കണ്ടി: സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ള പൊലീസി‍ൻെറ കർശന നടപടിയിൽ പ്രതിഷേധം. തട്ടാരി പാലം മുതൽ മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയം വരെയുള്ള ഭാഗങ്ങളിലെ കടകളാണ് സമ്പൂർണ ലോക്​ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയത്. ബുധനാഴ്​ച രാവിലെയോടെ അഞ്ചരക്കണ്ടി -കണ്ണൂർ റൂട്ടിലോടുന്ന ബസുകൾ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ഒരു കൂട്ടം സ്വകാര്യ ബസ് ജീവനക്കാർ പാലത്തിന് സമീപത്തെത്തുകയും കെ.എസ്.ആർ.ടി.സി ബസ് തടയുകയും ചെയ്​തു. സ്വകാര്യ ബസുകൾ യാത്രക്ക് അനുവദിക്കുന്നില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസിനെയും അനുവദിക്കില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന് ഇതുവഴിയുള്ള ബസുകളെ പൊലീസ് മടക്കിയയച്ചു. വൈകീട്ട്​ അ​േഞ്ചാടെ തട്ടാരി ടൗൺ വ്യാപാരി പ്രതിനിധികളുടെയും വാർഡ് മെംബറുടെയും നേതൃത്വത്തിൽ പാലത്തിന് സമീപത്തെത്തി പൊലീസുമായി സംസാരിച്ചു. ടൗണിലെ വ്യാപാരികളെയും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെയും പാലത്തി‍ൻെറ അപ്പുറത്തേക്ക് കടത്തിവിടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, ക​െണ്ടയ്ൻമൻെറ് സോണിലേക്ക് ആശുപത്രി, അവശ്യ സർവിസ് അല്ലാത്തവരെ കടത്തിവിടില്ല എന്നാണ്​ പൊലീസ് നിലപാട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.