ജോലിക്കിടെ സിമന്റ് ചാക്ക് തലയില്‍ വീണ്‌ പരിക്കേറ്റ്‌ യുവാവ്‌ മരിച്ചു

ഉദുമ : കെട്ടിട നിര്‍മ്മാണ ജോലിക്കിടെ സിമന്റ് ചാക്ക് തലയില്‍ വീണ്‌ പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. പനയാല്‍ തോക്കാനംമൊട്ടയിലെ രാമന്റെ മകന്‍ വളപ്പില്‍ ശശിധരനാ (35)ണ് മരിച്ചത്. കഴിഞ്ഞമാസം 25ന് പെരിയ കേന്ദ്ര സർവകലാശാലയിലെ കെട്ടിട നിർമാണത്തിനിടയിയാണ്‌ അപകടം. സിമന്റ് ചാക്കുമായി പടികയറുമ്പോള്‍ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ ചാക്ക് കഴുത്തില്‍ വീണ് എല്ല് തകര്‍ന്നിരുന്നു. ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു ചൊവ്വാഴ്‌ച മരിച്ചത്. അമ്മ: ചോയിച്ചി. ഭാര്യ: ദീപ. മക്കള്‍: സുഭാഷ്, ദൃശ്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, സരസ്വതി, അംബിക, കുഞ്ഞിക്കണ്ണന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.