റോഡ് അടച്ചതിൽ പ്രതിഷേധം

പയ്യന്നൂർ: അന്നൂർ -കാറമേൽ റോഡ് അടച്ചിട്ട് രണ്ടാഴ്​ച പിന്നിട്ടിട്ടും തുറക്കാത്തതിൽ പ്രതിഷേധം വ്യാപകം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ അന്നൂർ സത്യൻ ആർട്​സ് ക്ലബിനടുത്ത്​ റോഡ് മുറിച്ചിട്ട് കലുങ്കുപണി ആരംഭിച്ചതിനെ തുടർന്നാണ് റോഡ്​ അടച്ചത്. പ്രവൃത്തി പൂർത്തിയാക്കി തുറക്കാത്തത് നാട്ടുകാർക്ക് ദുരിതമാകുകയാണ്​. നിർത്താതെ പെയ്യുന്ന മഴയത്തുതന്നെ റോഡ് മുറിച്ചിട്ട് പണി ആരംഭിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്​. കോരിച്ചൊരിയുന്ന മഴയത്ത് കലുങ്കുപണി ആരംഭിച്ചത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ. രൂപേഷ് ഇ–മെയിൻ സന്ദേശം അയച്ചു. പി.ഡബ്ല്യു.ഡി എൻജിനീയർക്കും പരാതി സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.