തകർന്ന്​ തോട്ടംഗേറ്റ്-ഗണേഷ്മുക്ക് റോഡ്​​; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

ചെറുവത്തൂർ: തോട്ടംഗേറ്റ്​-ഗണേഷ്മുക്ക് ജില്ല പഞ്ചായത്ത് റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിലിക്കോട് വെസ്​റ്റ്​ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരപ്പാത്താണ് റോഡ് ഉപരോധിച്ചത്. മഴക്കാലം തുടങ്ങിയതോടെ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്ന റോഡ് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. റോഡി​ൻെറ ഇരുവശങ്ങളിലായി സ്വകാര്യവ്യക്തികൾ മതിൽ കെട്ടിയതിനാൽ വെള്ളത്തി​ൻെറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. അരികിൽ ഓവുചാൽ ഉൾപ്പെടെയുള്ള പ്രവൃത്തി നടത്തി പരിഹരിക്കേണ്ടപ്പോൾ ജില്ല പഞ്ചായത്ത്‌ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. റോഡ് ഉപരോധ സമരം സി.പി.എം പിലിക്കോട് വെസ്​റ്റ്​ ലോക്കൽ സെക്രട്ടറി എം. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ കെ.വി. ബേബി രാജ് അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ബ്ലോക്ക് ട്രഷറർ ഉമേഷ് പിലിക്കോട്, മുൻ ബ്ലോക്ക് സെക്രട്ടറി കെ.പി. രാജീവൻ, എസ്.എഫ്.ഐ ജില്ല സെക്ര​േട്ടറിയറ്റ് മെംബർ ഷിപിൻ പിലിക്കോട്, മേഖല ട്രഷറർ പി. അഖിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഭജിത്ത് മാനായി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.