ഓൺലൈൻ പഠനസൗകര്യമൊരുക്കി പി.ടി.എ

രാവണീശ്വരം: കോവിഡ് -19​ൻെറ ഭീഷണിയെത്തുടർന്ന് പുതിയ അധ്യയന വർഷം സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും ടെലിവിഷൻ സ്പോൺസർ ചെയ്യിപ്പിച്ച് രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ജില്ലക്ക് തന്നെ മാതൃകയാവുന്നു. 23 ടെലിവിഷൻ സെറ്റുകളാണ് വിവിധ മേഖലയിൽനിന്ന്​ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചത്. കഴിഞ്ഞ കുറച്ചുവർഷമായി പഠന- പാഠ്യേതര രംഗത്ത് തിളക്കമാർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്ന് അറിയിച്ചപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.