സിവിൽ സർവിസ് ഓൺലൈൻ ക്ലാസ് ആരംഭിച്ചു

കാസർകോട്: സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് ​തിര​െഞ്ഞടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടക്കുന്ന സിവിൽ സർവിസ് ഓറിയ​േൻറഷൻ ക്യാമ്പി​ൻെറ ഭാഗമായുള്ള ഓൺലൈൻ ക്ലാസ് മുഹമ്മദ്​ ജുനൈദ് ഐ.എ.എസ് ഉദ്​ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് സെക്ര സിറാജുദ്ദീൻ ഖാസിലേൻ, കോഓഡിനേറ്റർ ശമിർ തെക്കിൽ, എൻജിനീയർ മുഹമ്മദ് കുഞ്ഞി, അബ്​ദുല്ല ചാല, നിംഷീദ് മലപ്പുറം, യൂസുഫ് ആമത്തല, ഫൈസൽ മുഹ്സിൻ, മുഹമ്മദ് ഫൈസീർ എന്നിവർ സംസാരിച്ചു. ശൈഖ് മുഹമ്മദ് അനസ് സ്വാഗതവും നൗറീൻ പള്ളിക്കാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.