മാരകായുധങ്ങളുമായി രണ്ടുപേർ അറസ്​റ്റിൽ; രണ്ടുപേർ രക്ഷപ്പെട്ടു

കുമ്പള: മാരകായുധങ്ങളുമായി കാറിൽ കറങ്ങുകയായിരുന്ന രണ്ടു പേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. കുമ്പളയിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. അൽതാഫ് വധമടക്കം നിരവധി കേസുകളിൽ പ്രതികളായ ആരിക്കാടിയിലെ ഉണ്ടു ഉസ്മാൻ (34), ബന്നംകുളം ജലീൽ (30) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. പ്രതികളിൽ നിന്നും ഒരു പിസ്​റ്റൾ, നാല് തിരകൾ, രണ്ട് വടിവാളുകൾ, ഒരു തിരയൊഴിഞ്ഞ കെയ്സ് എന്നിവ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ച കുമ്പള എസ്.ഐ സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ്ങിനിടെ ആരിക്കാടി രണ്ടാം ഗേറ്റിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരിൽ രണ്ടുപേരെ രാവിലെ പതിനൊന്നു മണിയോടെ ആരിക്കാടിയിൽ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബ്രെസ്സ കാർ കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.