പുതിയതായി ജില്ല അതിര്‍ത്തികള്‍ അടച്ചിടില്ല -ജില്ല കലക്ടര്‍

കാസർകോട്​: പുതിയതായി ജില്ലയുടെ അതിര്‍ത്തികള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തിരുമാനവും ജില്ല ഭരണകൂടം എടുത്തിട്ടില്ലെന്ന്​ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുമ്പ് അടച്ചിട്ട അതിര്‍ത്തികള്‍ തുടര്‍ന്നും അടഞ്ഞുതന്നെ കിടക്കും. അതിനുപുറമെ പുതിയതായി അതിര്‍ത്തികള്‍ അടച്ചിടില്ല. അത്തരത്തില്‍ ഒരു തീരുമാനവും ജില്ല ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ജൂണ്‍ 30ന് ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്ത് സ്വദേശി അടച്ചിട്ട അതിര്‍ത്തി വഴിയാണ് ജില്ലയിലേക്ക് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അടച്ചിട്ട അതിര്‍ത്തികളിലൂടെ ആളുകള്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചെക്പോസ്​റ്റുകളിലും പൊലീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.