ഹരിതമുറ്റം വാർഡ്തല വിളവെടുപ്പ്

ചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്ത് സുഭിക്ഷ പദ്ധതിയുടെ ഭാഗമായി പതിനാറാം വാർഡ്തല ഹരിത മുറ്റം വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. പിലിക്കോട് വയലിലെ പി. സുധാകര​ൻെറ വീട്ടുമുറ്റത്ത് കൃഷി ചെയ്ത കയ്പ്പ വിളവെടുത്തായിരുന്നു ഉദ്ഘാടനം. സി.വി. അപ്പു അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി ക്ലസ്​റ്റർ കൺവീനർ വി. ഭാസ്കരൻ, കൃഷി അസി. രാധാകൃഷ്ണൻ, പി.ടി. ഹരിഹരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.