മാസ്‌ക്​ വിതരണം

കാസർകോട്​: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി കാസര്‍കോട് തിയറ്ററിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരം മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആരോഗ്യ മേഖലയിലെ ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, ഓട്ടോ തൊഴിലാളികള്‍, കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍, കലക്ടറേറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മാസ്‌ക് വിതരണം ചെയ്യുന്നത്. കാസര്‍കോട് തിയറ്ററിക്സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ.ഡി. സജിത്ബാബു അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ മിഷന്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ ഏറ്റുവാങ്ങി. mask prd കാസര്‍കോട് തിയറ്ററിക്സ് സൊസൈറ്റിയുടെ മാസ്‌ക്കുകള്‍ ദേശീയാരോഗ്യ മിഷന്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ ഏറ്റുവാങ്ങുന്നു ഷോര്‍ട്ട് ഫിലിം മത്സരം കാസർകോട്​: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തി​ൻെറ ഭാഗമായി നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തങ്ങളോടനുബന്ധിച്ച്​ ജില്ലയിലെ പൊതുജനങ്ങള്‍, സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ എന്നിവര്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ചുരുങ്ങിയത് രണ്ട് മിനിറ്റും പരമാവധി അഞ്ച് മിനിറ്റുമുള്ള ബോധവത്കരണ വിഡിയോ ആയിരിക്കണം തയാറാക്കേണ്ടത്. ഷൂട്ടിങ്​, എഡിറ്റിങ്​ തുടങ്ങിയവ മൊബൈല്‍ ഉപയോഗിച്ച് ചെയ്യണം. തയാറാക്കിയ ഷോര്‍ട്ട് ഫിലിം demoksd@gmail.com, kamaljcnhm@gmail.com ലേക്ക് ജൂലൈ 15 നകം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.