ഒരേക്കറിൽ ഞാറ് നട്ടു

ഉദുമ: കർഷക തൊഴിലാളി യൂനിയൻ തെക്കിൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചട്ടഞ്ചാലിൽ നെൽകൃഷി ഒരുക്കുന്നതി​ൻെറ ഭാഗമായി ഞാറ് നട്ടു. കെ.എസ്.കെ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി വി.വി. സുകുമാരൻ ഞാറ് നട്ട് ഉദ്​ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻറ്​ ടി. സതീശൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഉദുമ ഏരിയ പ്രസിഡൻറ്​ ഇ. കുഞ്ഞിക്കണ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ, സുമിത്ര, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കുഞ്ഞിക്കണ്ണൻ അഡ്യത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.