കൈയെഴുത്തു മാസികകൾ ഒരുക്കി വിദ്യാർഥികൾ

ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലും ഇംഗ്ലീഷ് കൈയെഴുത്തുമാസിക തയാറാക്കി. 18 മാസികകളാണ് തയാറാക്കിയത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും മാസികയുടെ പ്രവർത്തനത്തിൽ പങ്കാളികളായി. കഥ, കവിത, ലേഖനം, യാത്രവിവരണം, പുസ്തകാസ്വാദനം, ചിത്രങ്ങൾ, ചിത്രകഥകൾ, ജീവചരിത്രക്കുറിപ്പുകൾ, പദപ്രശ്നങ്ങൾ, കാർട്ടൂൺ, ഡയറിയെഴുത്ത്, കത്തുകൾ തുടങ്ങിയവ മാസികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് തല പത്രാധിപസമിതി മാസികകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി. ഇംഗ്ലീഷ് ക്ലബ് കൺവീനർ ടി.എം. രാമചന്ദ്രൻ, അധ്യാപകരായ എം.വി. രമേശൻ, പി. ജിൻസി എന്നിവർ നേതൃത്വം നൽകി. മാസിക ചൊവ്വാഴ്ച പ്രിൻസിപ്പൽ എസ്.കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. പ്രഥമാധ്യാപിക ഇ. സനിത ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.