നാട്ടറിവ് ദിനാചരണം

പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവ് ദിനം 'പയമ' ആചരിച്ചു. കുട്ടികൾക്ക് നാടൻവസ്തുക്കൾ, നാടൻ പദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനായി പ്രദർശനവും നാടൻ പദാവലി പ്രകാശനവും നടന്നു. ശിൽപി ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. നാടൻ പദാവലി പ്രകാശനം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തംഗം ബേബി മനോഹരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. ബി.ഐ. വിഷ്ണു, പി.വി. രാജേഷ് സന്തോഷ് കുമാർ, ഇ.വി. വിനീത, ലതീഷ് പുതിയടത്ത്, എം. സിൽജ, കെ.പി. പ്രേമലത, പി. ശൈലജ എന്നിവർ സംസാരിച്ചു. പി. വൈ. ആർ സ്കൂൾ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൊലീസ് കാഡറ്റ് യൂനിറ്റ് സംഘടിപ്പിച്ച ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.