ശ്രീകണ്ഠപുരം: മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1999-2000 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥിസംഗമം നടത്തി. റിട്ട. അധ്യാപകരായ കുഞ്ഞികൃഷ്ണൻ, ജനാർദനൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ സ്കൂളിന് നൽകിയ സ്നേഹോപഹാരം പ്രഥമാധ്യാപിക ഒ.സി. പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് വി.വി. മോഹനൻ എന്നിവർ ഏറ്റുവാങ്ങി. എൻ.കെ. ഷീബ അധ്യക്ഷത വഹിച്ചു. സി.വി. സ്വപ്ന, പി. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.