ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് കണിച്ചാറിൽ നടത്തി

കണിച്ചാർ: ജില്ല പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിപ്രകാരം കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ​ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്തിലെ ഏഴ്, മൂന്നു വാർഡുകളിലാണ് ചെണ്ടുമല്ലിപ്പൂ കൃഷി നടത്തിയത്. രണ്ടു വാർഡുകളിലുമായി ആയിരം ചെണ്ടുമല്ലി തൈയാണ് വെച്ചുപിടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്ത് അംഗങ്ങളായ തോമസ് വടശ്ശേരി, സുനി ജസ്റ്റിൻ, വിജി, വി.കെ. ശ്രീകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ സനില അനിൽകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.