ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനാഘോഷവും പുഷ്പാർച്ചനയും നടത്തി. ചെങ്ങളായി സമരിറ്റൻ ഹോമിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നും ഒരുക്കി. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി. രാഹുൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ഫമീദ അധ്യക്ഷത വഹിച്ചു. ചെങ്ങളായി: രാജീവ് ഗാന്ധി ഫൗണ്ടേഷൻ വളക്കൈ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ചെയർമാൻ മനോജ് പാറക്കാടി അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.