രാജീവ് ഗാന്ധി ജന്മദിനാഘോഷം

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് മഹിള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങളും മധുരപലഹാരങ്ങളും നൽകി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.വി. വത്സലയുടെ അധ്യക്ഷതയിൽ പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി മുഖ്യാതിഥിയായി. പിവൈ.ആർ രാജീവ് ഗാന്ധി പയ്യന്നൂരിൽ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനത്തിന്റെ ഭാഗമായി ശ്രീനാരായണ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് മധുരപലഹാര വിതരണം വി.സി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.