പയ്യന്നൂർ: സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ഓണം പ്രദർശന വിപണന മേള തുടങ്ങി. പയ്യന്നൂർ റൂറൽ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലെ ഹാൻവീവ് ഷോറൂമിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ റൂറൽ ബാങ്ക് സെക്രട്ടറി ഒ. നാരായണൻ ആദ്യവിൽപന ഏറ്റുവാങ്ങി. കെ.കെ. ഗംഗാധരൻ, ഹാൻവീവ് മാനേജിങ് ഡയറക്ടർ അരുണാചൽ സുകുമാർ, മാർക്കറ്റിങ് മാനേജർ കെ. സുദീപ്, വി. നന്ദകുമാർ, വൈക്കത്ത് നാരായണൻ, ഡിപ്പോ മാനേജർ എസ്.കെ. വിനോദ് എന്നിവർ സംസാരിച്ചു. നെയ്ത്തുകാർ സ്വന്തം കരവിരുതിൽ നിർമിച്ച കൈത്തറി തുണിത്തരങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, സെറ്റുമുണ്ടുകൾ, ഡബ്ൾ ദോത്തി, കാവിമുണ്ടുകൾ, ചുരിദാർ മെറ്റീരിയലുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിങ് ആൻഡ് സ്യൂട്ടിങ് കോമ്പോ പാക്കായ പ്രൗഢി, ലിനൻ ഷർട്ടിങ്ങുകൾ എന്നിവ സെപ്റ്റംബർ ഏഴുവരെ നീണ്ടുനിൽക്കുന്ന മേളയിൽ 20 ശതമാനം ഗവ. റിബേറ്റിലും 10 ശതമാനം സ്പെഷൽ ഡിസ്കൗണ്ടിലും ലഭിക്കും. 15000 രൂപയുടെ പർച്ചേസിന് സംസ്ഥാന സർക്കാറിന്റെ ഓണം ബമ്പർ ടിക്കറ്റ് സൗജന്യമായി നൽകും. സർക്കാർ - അർധ സർക്കാർ - ബാങ്ക് ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും. പി. വൈ. ആർ ഹാൻവീവ് പയ്യന്നൂരിൽ ഹാൻവീവ് വിപണനമേള ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.