ഉരുൾപൊട്ടൽ പ്രദേശം സണ്ണി ജോസഫ് സന്ദർശിച്ചു

പേരാവൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ സണ്ണി ജോസഫ് എം.എൽ.എ സന്ദർശിച്ചു. ഉരുൾപൊട്ടൽ ദുരിതം വിതച്ച ചെക്യേരി, കോളയാട്, പേരാവൂർ മേഖലകളിലും, ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും അദ്ദേഹം സന്ദർശിച്ചു. മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും വീടുകളും കൃഷിയിടങ്ങളും റോഡും ഉൾപ്പെടെ ജനവാസ മേഖലകളിലുണ്ടായ നഷ്ടങ്ങളിൽ ജനങ്ങൾ നേരിട്ട പ്രയാസങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ് എന്നിവരും കേളകം മേഖലയിൽ സന്ദർശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.