കണ്ണൂർ: പൊലീസ് മൈതാനിയിൽ ഓണം ഫെയർ ആഗസ്റ്റ് അഞ്ചുമുതൽ തുടക്കമാകും. യൂറോപ്പ് നഗരത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് ഫെയറിന്‍റെ പ്രത്യേകത. ലണ്ടൻ ബ്രിഡ്ജ് മാതൃകയിലാണ് പ്രവേശന കവാടം സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ വൈവിധ്യമാർന്ന നൂറിൽപരം സ്റ്റാളുകളും ഫുഡ് കോർട്ടും ഫെയറിൽ ഒരുക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശന സമയം. 12 വയസ്സിന് മുകളിൽ മുതിർന്നവർക്ക് 80 രൂപയാണ് പ്രവേശന ഫീസ്. ഫെയറിന്‍റെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് അഞ്ചിന് മേയർ ടി.ഒ. മോഹനൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ വി.എസ്. ബെന്നി, പി. രവീന്ദ്രൻ, വി. വിനോദ് കുമാർ, എ.ടി. മിഥിലേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.