മാതമംഗലം: പയ്യന്നൂർ ഏരിയയിലെ ചെങ്കൽ പണകളിലെ കല്ലുകൾ അതാതു പ്രദേശത്തെ ലോറികൾക്ക് നൽകാതെ മറ്റ് ജില്ലകളിലേക്ക് മാത്രം കയറ്റി അയക്കുന്നതായി പരാതി. ഇതിനെതിരെ സമരം തുടങ്ങുമെന്ന് ലോറി ഉടമകൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എരമം കുറ്റൂർ, കാങ്കോൽ ആലപ്പമ്പ, പഞ്ചായത്തുകളിലേയും പയ്യന്നൂർ കോറോം ഭാഗത്തേയും ചെങ്കൽപണകളിലെ കല്ലുകളാണ് മാഹി, വടകര, കോഴിക്കോട് ഭാഗങ്ങളിലേക്ക് കടത്തുന്നത്. നാഷനൽ പെർമിറ്റ് ലോറികളിലും ടോറസ്സുകളിലും മറ്റുജില്ലകളിലേക്ക് കല്ലുകൾ കടത്താൻ തുടങ്ങിയതോടെ പ്രദേശത്തെ ലോറി ഉടമകളും ചുമട്ടുകാരും ലോറി തൊഴിലാളികളും പട്ടിണിയിലായതായി ലോറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.വി. രാജേഷ്, ലിജിൻ ലെക്കി, സുധീഷ് കുമാർ എരമം, ടി.കെ. ഷിബു, എം. ഹാരിസ്, രാജേഷ് തണൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.