പാ​തയോരം ശുചീകരിച്ചു; വിദ്യാർഥികൾക്ക്​ ഇനി സുഖയാത്ര

ഇരിക്കൂർ: ഇരിക്കൂർ ഹൈസ്കൂൾ വിദ്യാർഥികളുടെ കാലങ്ങളായുള്ള യാത്രതടസ്സം നീക്കി യൂത്ത് കോൺഗ്രസ്. നിടുവള്ളൂര്‍, കോളോട്, പട്ടുവം, പട്ടീല്‍ ഭാഗത്തുനിന്നും കാലങ്ങളായി ഇരിക്കൂര്‍ ഹൈസ്‌കൂളിലേക്ക് എളുപ്പത്തില്‍ കാല്‍നടയായി എത്തിച്ചേരാന്‍ ഉപയോഗിച്ചിരുന്ന പാതയോരങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്രാമാര്‍ഗം തടസ്സപ്പെട്ടിരുന്നു. അതിനാൽ വിദ്യാർഥികൾ ദീര്‍ഘദൂര പാത താണ്ടിയും മതിലുകള്‍ വലിഞ്ഞ് കയറിയും കാട്ടിലൂടെയും അതിസാഹസിക യാത്ര ചെയ്തുംകൊണ്ടാണ് സ്‌കൂളിലേക്കും വന്നുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പൊട്ടിപ്പൊളിഞ്ഞ പാതയോരങ്ങള്‍ ശുചീകരിക്കുകയും പുതിയ സ്റ്റെപ് നിർമിച്ച് നൽകുകയും ചെയ്തു. പുനർ നിർമിച്ച സ്റ്റെപ്പും ശുചീകരിച്ച പാതയോരവും ജില്ല പഞ്ചായത്ത് അംഗം എന്‍.പി. ശ്രീധരന്‍ വിദ്യാർഥികള്‍ക്കായി തുറന്നുകൊടുത്തു. പ്രസിഡന്റ് കെ.കെ. ഷഫീഖിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പൽ സി. റീന, ഹെഡ് മിസ്ട്രസ് വി.സി. ഷൈലജ, ആര്‍.പി. നാസര്‍, എന്‍.കെ. ഹനീഫ, ആര്‍.പി. റസാഖ്, നൗഷാദ് കാരോത്ത്, സാദിഖ് മിസ്ബാഹി, ടി.സി. ഹനീഫ, ഹഖ് കീത്തടത്ത്, ടി.സി. ഹംസ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചിത്രം : പുനർനിർമിച്ച സ്റ്റെപ്പും ശുചീകരിച്ച പാതയോരവും ജില്ല പഞ്ചായത്ത് അംഗം എന്‍.പി. ശ്രീധരന്‍ വിദ്യാർഥികള്‍ക്കായി തുറന്നുകൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.