തലശ്ശേരി: ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് '81-86 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണവും സംഘടിപ്പിച്ചു. തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തോട് 'നോ' പറയാനുള്ള ആർജ്ജവം കൈവരിക്കാൻ യുവസമൂഹത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി റേഞ്ച് സിവിൽ എക്സൈസ് ഓഫിസർ കെ.കെ. സമീർ ബോധവത്കരണ ക്ലാസെടുത്തു. എസ്.ഐ ബിന്ദുരാജ് സൈബർ കുറ്റകൃത്യങ്ങളിൽ ക്ലാസ് നൽകി. ഡോ. ടി.ആർ. ദീപ്തി ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നൽകി. കൂട്ടായ്മ ജോ. സെക്രട്ടറി പി. പ്രസീൽ കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ വി. പ്രശാന്ത് കുമാർ, സെക്രട്ടറി കെ. അബ്ദുറസാഖ്, നൗഫൽ കോറോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.