രോഗി കുഴഞ്ഞുവീണു പാനൂർ: സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാർമസിക്ക് മുന്നിൽ മരുന്നിനുവേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് രോഗികൾക്ക് ദുരിതമാവുന്നു. കഴിഞ്ഞദിവസം രണ്ടര മണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്ന രോഗി തളർന്നുവീണു. കൂരാറ സ്വദേശിനി പുഷ്പവല്ലിയാണ് തളർന്നുവീണത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ജീവനക്കാർ ഫാർമസി ഡ്യൂട്ടിയിൽ രേഖയിൽ കാണുമെങ്കിലും പലപ്പോഴും ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂവെന്ന് രോഗികൾ പറയുന്നു. ഡോക്ടറുടെ അടുത്തുനിന്ന് പരിശോധന നടത്തിയ ശേഷം മരുന്ന് വാങ്ങാനും ടോക്കൻ സംവിധാനമുണ്ട്. എന്നാൽ, വളരെ മന്ദഗതിയിലാണ് ഫാർമസിയിൽ നിന്ന് മരുന്നുകൾ നൽകുന്നത്. മരുന്ന് മാറിപ്പോകാതിരിക്കാനാണ് ശ്രദ്ധിച്ച് നൽകുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരെ കാണാനുള്ള ടോക്കൻ സംവിധാനം തകരാറായിട്ട് ദിവസങ്ങളായി. ഇതും പരിഹരിച്ചിട്ടില്ല. രാവിലെ പനിയും മറ്റ് അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്ന വയോധികർ ഉൾപ്പെടെയുള്ള രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് ദുരിതക്കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.